താമസം മാറുന്നതിനനുസരിച്ച് റേഷന്‍ കാര്‍ഡ് മാറ്റണ്ട. അതത് റേഷന്‍ കടകളില്‍ നിന്ന് വാങ്ങണ്ട ആവശ്യമില്ല. കാരണം ഒരു റേഷന്‍ കട തുറന്നില്ലെങ്കില്‍ അടുത്ത കടയില്‍ പോയി വാങ്ങാന്‍ സാധിക്കും. മോശം സേവനം കാഴ്ചവെയക്കുന്ന റേഷന്‍ കടകളെ ഉപഭോക്താക്കള്‍ക്കും ബഹിഷ്കരിക്കാം.
റേഷന്‍ കടയില്‍ കൂടുതല്‍ വില്‍പ്പന നടന്നാല്‍ കൂടുതല്‍ കമ്മീഷന് കിട്ടുമെന്നത് കൊണ്ട് റേഷന്‍ കടക്കാര് തമ്മില്‍ നല്ല് സേവനം കാഴ്ചവെക്കാന്‍ മത്സരിക്കും. തിരക്കേറിയ കട ഒഴിവാക്കി തിരക്കു കുറഞ്ഞ കടകള്‍ തിരഞ്ഞെടുക്കുന്ന പോലെ ജനങ്ങള്‍ക്ക് തിരക്ക് ഒഴിവാക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇതോടെ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന റേഷൻ കടകൾക്ക് അവസാനമാകും .
പ്രതികരിക്കാൻ ഇവിടെ എഴുതുക