സായാഹ്നനങ്ങളിൽ കാറുമായി ഒന്ന് ചുറ്റാനിറങ്ങുമ്പോൾ പതിവിൽ നിന്ന് വ്യത്യസ്തമായി കടൽത്തീരത്തുകൂടി ഒന്ന് കാറോടിച്ചാലോ? ഡ്രൈവിങ് പ്രേമികൾക്ക് ഇത് കേൾക്കുമ്പോൾ തന്നെ ത്രില്ലടിച്ചിട്ടുണ്ടാകും. എന്നാൽ കേരളത്തിലെവിടെ ഇതിനൊക്കെ സൗകര്യമെന്നോർത്ത് നിരാശരാകാൻ വരട്ടെ. നമ്മുടെ കേരളത്തിലുമുണ്ട് മികച്ച ഒരു ഡ്രൈവ് ഇൻ ബീച്ച്.
തിരമാലകളെ തൊട്ടുകൊണ്ട് ഡ്രൈവ് ചെയ്യാൻ സൗകര്യമുള്ള കേരളത്തിലെ ഏക ബീച്ചാണ് കണ്ണൂർ നഗരത്തിൽ നിന്നും 15 കിലോമീറ്റർ മാറി മുഴുപ്പിലങ്ങാടുള്ളത്. തിരമാലകളുടെ നനവറിഞ്ഞുകൊണ്ട് കടൽത്തീരത്ത് കൂടി നാല് കിലോമീറ്റർ ഇവിടെ ഡ്രൈവ് ചെയ്തുല്ലസിക്കാം. ഇവിടെ അങ്ങിങ്ങായുള്ള പാറക്കെട്ടുകളിലിരുന്ന് കുടുംബത്തോടൊപ്പം പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതും ബീച്ചിലൂടെ വണ്ടിയോടിച്ച് രസിക്കുന്നതിനൊപ്പം മനസ്സിനു സന്തോഷം പകരുമെന്ന് ഉറപ്പ്. ഇവയെക്കൂടാതെ പാരാസെയ്ലിംഗ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
എട്ടു കിലോമീറ്റര്‍ അകലെയുള്ള തലശ്ശേരിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്. കരിപ്പൂര്‍ അടുത്തുള്ള വിമാനത്താവളവും.
14 ജില്ലകൾ 14 ക്ഷേത്രങ്ങൾ; കേരളത്തിലെ പ്രശസ്തമായ 14 ക്ഷേത്രങ്ങളിലൂടെ ഒരു പ്രദക്ഷിണം
പ്രതികരിക്കാൻ ഇവിടെ എഴുതുക