ശബരിമലയാണോ പദ്മനാഭ സ്വാമി ക്ഷേത്രമാണോ അതോ വടക്കുനാഥ ക്ഷേത്രമാണോ കേരളത്തിൽ ഏറ്റവും പ്രശസ്തമെന്നു ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്. കേരളത്തിലെ 14 ജില്ലകളിലും ദിനംപ്രതി ഭക്തലക്ഷങ്ങൾ എത്തിച്ചേരുന്ന നൂറു കണക്കിന് ക്ഷേത്രങ്ങളുണ്ട്. അവയിൽ 14 പ്രശസ്ത ക്ഷേത്രങ്ങൾ പരിചയപ്പെടാം.
1 അനന്തേശ്വർ ക്ഷേത്രം, കാസർഗോഡ്
കാസർഗോട്ടെ മഞ്ചേശ്വരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് അനന്തേശ്വർ ക്ഷേത്രം. കേരളത്തിലെയും കർണാടകയിലെയും ഭക്തർക്കിടയിൽ പ്രശസ്തമാണ് ഈ ക്ഷേത്രം. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് 1.5 കിലോമീറ്റർ ദൂരമുണ്ട്.
2 രാജരാജേശ്വരി ക്ഷേത്രം, കണ്ണൂർ
കണ്ണൂർ നഗരത്തിൽ നിന്നും 21 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് രാജരാജേശ്വരി ക്ഷേത്രം. വളരെ പ്രശസ്തമായ ഈ ക്ഷേത്രം പ്രമുഖരുൾപ്പടെ പലരും സ്ഥിരമായി സന്ദർശിക്കാറുണ്ട്.
3 തിരുനെല്ലി ക്ഷേത്രം, വയനാട്
വയനാട്ടിലെ മാനന്തവാടിക്കടുത്ത് സ്ഥിതി ചെയ്യുന്ന പുണ്യപുരാതനമായ ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.
4 ലോകനാർക്കാവ് ഭഗവതി ക്ഷേത്രം, കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ വടകരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രമാണ് ലോകനാർക്കാവ് ഭഗവതി ക്ഷേത്രം. വടക്കൻ പാട്ടുകളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്.
5 തിരുനാവായ നാവമുകുന്ദ ക്ഷേത്രം, മലപ്പുറം
നിരവധി ഐതിഹ്യങ്ങളും ചരിത്രങ്ങളും പറയാനുണ്ട് തിരുനാവായ നാവമുകുന്ദ ക്ഷേത്രത്തിന്. ചരിത്രപ്രശസ്തമായ മാമാങ്കം നടക്കാറുള്ളത് ഈ ക്ഷേത്രത്തിനടുത്തായിരുന്നു. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്തിന് സമീപമാണ് ഈ ക്ഷേത്രം.
6 പട്ടാമ്പി ശിവക്ഷേത്രം, പാലക്കാട്
ഇന്ത്യയിലെ തന്നെ ദേശീയപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് പാലക്കാട്ടെ പട്ടാമ്പി ശിവക്ഷേത്രം.
7 ശ്രീ വടക്കുംനാഥ ക്ഷേത്രം, തൃശൂർ
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ നിർമ്മിച്ച കേരളത്തിലെ ആദ്യ ക്ഷേത്രമെന്നാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രം അറിയപ്പെടുന്നത്. 108 ശിവാലയ സ്തോത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവ ക്ഷേത്രമാണിത്.
8 ആലുവ ശിവക്ഷേത്രം, എറണാകുളം
പെരിയാറിന്റെയും മംഗലപ്പുഴയുടെയും ഇടയ്ക്കുള്ള മണൽതിട്ടയിലാണ് ആലുവ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.
9 ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കോട്ടയം
നൂറുകണക്കിന് വർഷങ്ങളുടെ പഴക്കമുള്ളതാണ് കോട്ടയത്തെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. ഇന്നത്തെ ക്ഷേത്രം 1542 ൽ നിർമ്മിച്ചതാണെന്ന് കരുതുന്നു.
10 കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, ഇടുക്കി
ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.
11 ശബരിമല, പത്തനംതിട്ട
ശബരിമല എന്ന് കേൾക്കാത്ത ആരും ഇന്ത്യയിൽ തന്നെയുണ്ടാകില്ല. അത്രയ്ക്കും പ്രശസ്തമാണ് പത്തനംതിട്ടയിലെ ശബരിമല അയ്യപ്പ ക്ഷേത്രം.
12 കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, കൊല്ലം
കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും പ്രധാന പ്രതിഷ്ഠ ശിവനാണ്.
13 അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, ആലപ്പുഴ
ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമായ അമ്പലപ്പുഴ ക്ഷേത്രത്തിലെ പാൽപ്പായസം ഏറെ പ്രസിദ്ധമാണ്. പാർത്ഥസാരഥിയായ ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.
14 ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം
തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമേതെന്നു ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ കണ്ണും പൂട്ടി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം എന്നുത്തരം പറയാം. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ അനന്തശായിയായ മഹാവിഷ്ണുവാണ് പ്രതിഷ്ഠ. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക