അതിക്രമവുമായി പി സി ജോർജ്ജ് എംഎൽഎ വീണ്ടും. ഇത്തവണ പാലിയക്കര ടോള്‍ പ്ലാസയിലാണ് പി.സി. ജോര്‍ജിന്റെ അതിക്രമം അരങ്ങേറിയത്.
ഇദ്ദേഹത്തോട് ടോള്‍ ചോദിച്ചതാണ് സംഘര്‍ഷത്തിന് വഴി വെച്ചത്. ടോൾ ചോദിച്ചതിൽ പ്രതിഷേധിച്ച് എം.എല്‍.എ.യും സംഘവും വാഹനം നിര്‍ത്തി പുറത്തിറങ്ങുകയും ടോള്‍ ബാരിയര്‍ തകര്‍ക്കുകയും ചെയ്യ്തു. അക്രമത്തിന് ശേഷം ഇവര്‍ യാത്ര തുടരുകയും ചെയ്തു. സംഭവത്തിൽ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക