ന്യൂഡല്‍ഹി: എയര്‍ബാഗ് കണ്ട്രോളര് യൂണിറ്റിനുണ്ടായ പിഴവുകാരണം മാരുതി സുസൂക്കിയുടെ 1,279 യൂണിറ്റ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നു. പുതിയ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളാണ് കമ്പനി തിരികെ വിളിക്കുന്നത്.
ഇരു മോഡലുകളുടെയും എയര്‍ബാഗ് കണ്ട്രോളര് യൂണിറ്റിനുണ്ടായ പിഴവാണ് ഇത്രയും വാഹനങ്ങളെ തിരികെ വിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
2018 മെയ് 7 മുതല്‍ ജൂലൈ 5 വരെ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ 566 യൂണിറ്റും, ഡിസൈറിന്റെ 713 യൂണിറ്റ് വാഹനങ്ങളുമാണ് തിരികെ വിളിച്ചിരിക്കുന്നത്.
സ്വിഫ്റ്റ്, ഡിസൈര്‍ ഉപഭോക്താക്കള്‍ അടുത്തുള്ള മാരുതി സുസൂക്കി ഡീലര്‍മാരുമായി ബന്ധപ്പെടണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക