തിരൂരങ്ങാടി: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ തിരൂരങ്ങാടി നന്നമ്പ്ര സ്വദേശികളായ ദമ്പതികൾ മരിച്ചു. തിരുരങ്ങാടി ചെറുമുക്ക് ജീലാനി നഗറിലെ കാഞ്ഞീരത്തൊടി അബ്ദുസമ്മദ് ( 62 ) ഭാര്യ കാവുങ്ങല്‍ സഫിയ ( 55 ) എന്നിവരാണ് മരിച്ചത്. കർണാടക തുംക്കുര് ജില്ലയിലെ ചിക്നായക് ഹള്ളിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറഞ്ഞാണ് അപകടമുണ്ടായത്.
മരിച്ച അബ്ദുസമ്മദിന്റെ സഹോദരൻ മുഹമ്മദ് കുട്ടി, ഭാര്യ ശരീഫ, അബ്ദുസമ്മദിന്റെ മകന് സക്കരിയ എന്നിവരെ പരിക്കുകളോടെ തുംക്കുര് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ യാഗിരിയില് നിന്നും ചെറുമുക്കിലേക്ക് മടങ്ങവെ മൈസൂരിന്റെയും തുംക്കൂറിന്റെയും ഇടയിലെ ചിക്നായക് ഹള്ളി എന്ന സ്ഥലത്ത് വെച്ച് ഉച്ചക്ക് ഒരുമണിയോടെ കാറിന്റെ ടയര്‍ പൊട്ടുകയായിരുന്നു
അബ്ദുള്‍ സമദിന്റെയും സഫിയയുടെയും മൃതദേഹം ചിക്നായക് ഹള്ളി ഗവണ്മെന്റ് ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസ്സ് കാരിയോട് രണ്ടാനമ്മ ചെയ്ത ക്രൂരത ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക