സാമൂഹിക മാധ്യമങ്ങളിലൂടെ ഹനാൻ എന്ന പെൺകുട്ടിയെ അപമാനിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊള്ളാം സ്വദേശി സിയാദാണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പിൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേസിൽ ഗുരുവായൂർ സ്വദേശി വിശ്വനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഫെയ്സ്ബുക്കിലൂടെ ഹനാനെതിരെയുള്ള കുപ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച നൂറുദീൻ ഷെയ്ഖിനെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
സംഭവത്തിൽ കൂടുതൽ പേർ പോലീസ് നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക