മോട്ടോർ വാഹന ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നടത്തുന്ന വാഹന പണിമുടക്ക് പൂർണ്ണം. വാഹനങ്ങളൊന്നും നിരത്തിലിറങ്ങാതായതോടെ നഗരത്തിൽ ഹർത്താൽ പ്രതീതിയാണുള്ളത്.
ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെ നീളും. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെയുള്ള തൊഴിലാളിസംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടാം തവണയാണ് ഈ ആവശ്യമുന്നയിച്ച് ദേശീയ പണിമുടക്ക് നടക്കുന്നത്. ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് വാഹനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക