നടി സ്വാതി റെഡ്ഡി വിവാഹിതയായി. മലേഷ്യൻ എയർവെയ്സ് ഉദ്യോഗസ്ഥൻ വികാസ് ആണ് വരൻ. ഇരുവരും ദീർഘ നാളായി പ്രണയത്തിലായിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. നാളെ കൊച്ചിയിൽ വച്ച് മലയാളത്തിലെ സഹപ്രവർത്തകർക്കായി വിരുന്നൊരുക്കുന്നുണ്ട്.
2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സ്വാതിയുടെ സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെ സ്വാതി മലയാളത്തില്‍ എത്തി. നോര്‍ത്ത് 24 കാതം, മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
കേരളത്തിന് കൈത്താങ്ങായി ചൈനയിലെ ഇന്ത്യക്കാരില്‍ നിന്നും 32 ലക്ഷത്തോളം രൂപ സ്വരൂപിച്ച് ; കണ്ണന്താനം
പ്രതികരിക്കാൻ ഇവിടെ എഴുതുക