യുവന്റസ് ജഴ്സിയില്‍ അക്കൗണ്ട് തുറക്കാനാവാതെ റൊണാള്‍ഡോ വിഷമിക്കുമ്പോള്‍ അതെ ജെയ്സിയിൽ താളം പിഴയ് കാതെ മകൻ ജൂനിയർ റൊണാൾഡോ. യുവന്റസിനായി സീരി എയില്‍ ഇതിനകം മൂന്ന് മത്സരങ്ങൾ കളിച്ചെങ്കിലും ഗോള്‍ നേടാന്‍ ലോക ഫുട്ബോളര്ക്കായിട്ടില്ല.
Juventus Pulcini won 7-1 yesterday – Cristiano Ronaldo Jr. scored 4 of those goals on his debut. [TS] pic.twitter.com/AXZWsOPBBr
— JuveFC (@juvefcdotcom) September 2, 2018
എന്നാൽ ആരാധകരെ അമ്പരപ്പിച്ചാണ് ജൂനിയർ റൊണാൾഡോ കളം വിട്ടത്. അച്ഛൻ പതറിയെ അതെ ജെയ്സിയിൽ തിളങ്ങി ഇരിക്കുകയാണ് മകൻ. അച്ഛനെപ്പോലെത്തന്നെ ഫുട്ബോളിനെ നെഞ്ചിലേറ്റിയ മകന് റൊണാള്‍ഡോ ജൂനിയര്‍ അരങ്ങേറ്റ മത്സരത്തില്‍ നേടിയത് നാല് ഗോളുകളാണ്.
യുവന്റസിന്റെ അണ്ടര്‍-9 ടീമിന് വേണ്ടിയാണ് ജൂനിയർ റൊണാൾഡോ കളത്തിലിറങ്ങിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍, ഇപ്പോള്‍ യുവന്റസിലും റൊണാള്‍ഡോയുടെ പ്രിയ ജഴ്സിയായ ഏഴാം നമ്പര്‍ തന്നെയാണ് മകനും കന്നി മത്സരത്തില്‍ ധരിച്ചത്.
ഈ മാസം 16ന് സസുവോലോയ്ക്കെതിരായ കളിയില്‍ ഗോളുകൾ വീണ്ടെടുത്ത് നിരാശയ്ക്ക് വിരാമമിടാമെന്ന പ്രതീക്ഷയിലാണ് 33 കാരനായ റൊണാള്‍ഡോ.യൂറോപ്യന്‍ ജേതാക്കളായ റയല്‍ മാഡ്രിഡുമായുള്ള ഒമ്പത് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിൽ പോര്‍ച്ചുഗീസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക