ലോകസിനിമാ ചരിത്രത്തിലെ തന്നെ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇളയദളപതി വിജയ്യുടെ സർക്കാർ. ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് ആണ് മുരുകദാസ് വിജയ്യെ നായകനാക്കി അണിയിച്ചൊരുക്കുന്ന സർക്കാർ സ്വന്തമാക്കിയത്. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാർ എന്ന പ്രശസ്ത ഹോളിവുഡ് ചിത്രത്തെ പിന്നിലാക്കിയാണ് സർക്കാർ ഈ നേട്ടം കൊയ്തത്. ഒരു ദിവസം കൊണ്ട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാർ നേടിയ 10 ലക്ഷം ലൈക്കുകൾ സർക്കാരിന് സ്വന്തമാക്കാൻ വേണ്ടി വന്നത് വെറും നാല്മണിക്കൂറുകൾ മാത്രം. നിലവിൽ 12 ലക്ഷം ലൈക്കുകളാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.
പുറത്തിറങ്ങി ഒരു ദിവസം പിന്നിടും മുൻപേ ഒരു കോടി പതിമൂന്ന് ലക്ഷം ആള്‍ക്കാരാണ് ടീസര്‍ കണ്ടിരിക്കുന്നത്. ഏവരും പ്രതീക്ഷിച്ചതു പോലെ തന്നെ ടീസര്‍ റിലീസ് ചെയ്തു മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അത് യൂടൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാവുകയും ചെയ്തു. ദീപാവലിക്കാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര് എന്നിവരാണ് ചിത്രത്തിലെ നായികമാർ.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര് റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക