അമേരിക്കയിലെ പെനിസില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ ഉണ്ടായ വെടിവയ്പില്‍ ഏഴു പേര് കൊല്ലപ്പെട്ടു. പിറ്റ്സ്ബര്‍ഗിലെ ഒരു സിനഗോഗിലാണ് വെടിവയ്പ് നടന്നത്. ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ എത്തിയവര്‍ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവയ്പില്‍ മരണസംഖ്യ ഉയരാന്‍ സ്ധായതയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. പെനിസില്‍വാനിയയിലെ വെടിവയ്പില്‍ ഖേദമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
പൊലീസ് എത്തിയതോടെ അക്രമി ഇവര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. അക്രമിയുടെ വെടിവയ്പില്‍ ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക