ഓൺലൈൻ ഫുഡ് ഡെലിവറി സർവീസായ യൂബർ ഈറ്റ്സിന്റെ ഡെലിവറി ബോയിൽ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി രംഗത്ത്. കൊച്ചിയിൽ ഐ ടി പ്രൊഫെഷനലായ പ്രിയ എന്ന പെൺകുട്ടിയാണ് തനിക്ക് നേരിട്ട അനുഭവം പുറംലോകത്തെ അറിയിച്ചത്.
ഇന്നലെ വൈകിട്ട് 3.45 ഓടെ ഫുഡ് ഡെലിവർ ചെയ്യാനെത്തിയ ഏജന്റിനോട് ടോട്ടൽ ബിൽ തുക ചോദിച്ചപ്പോൾ ഫോണിൽ പോൺ ചിത്രം ഉയർത്തിക്കാണിച്ചെന്നും ശേഷം ദുരുദ്ദേശ്യത്തോടെ തന്നെ സമീപിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ഏജന്റിനെ യൂബർ ഈറ്റ്സ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ നിയമപരമായി അന്വേഷണം നടത്തുമെന്നും പോലീസിന് പരാതി കൈമാറുമെന്നും അവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക