ചെന്നൈ: ചലച്ചിത്ര താരം ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിരുന്നു ഡബ്ബിംഗ് ആര്‍ടിസ്റ്റ് കൂടിയായ ലക്ഷ്മി കൃഷ്ണമൂര്‍ത്തിയുടെ അന്ത്യം സംഭവിച്ചത്. 90 വയസായിരുന്നു.വാര്‍ദ്ധക്യ സഹജ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ഹരിഹരന് സംവിധാനം ചെയ്ത പഞ്ചാഗ്നിയിലൂടെയാണ് സിനിമ അഭിനയ രംഗത്തെത്തിയത്. വാസ്തുഹാര, കളിയൂഞ്ഞാല്, തൂവല്‍കൊട്ടാരം, അനന്തഭദ്രം, ഈ പുഴയും കടന്ന്, പട്ടാഭിഷേകം മല്ലുസിംഗ് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകം, കഥകളി, നൃത്തം തുടങ്ങി കലാപാരമ്ബര്യമുള്ള കുടുംബത്തില്‍ ജനിച്ച ലക്ഷ്മി ചേച്ചിയും നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ടിസ്റ്റുമായിരുന്ന ലക്ഷ്മി ആകാശവാണിയില്‍ നിന്നുമാണ് സിനിമ രംഗത്തേക്കെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക