രാജ്യത്ത് ഇന്ധന വിലയില്‍ കുറവ്.തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് ഇന്ന് 42 പൈസയും, ഡീസലിന് 41 പൈസയും കുറഞ്ഞു. ആറുദിവസം കൊണ്ട് പെട്രോളിന് രണ്ട് രൂപ 31 പൈസയും, ഡീസലിന് രണ്ട് രൂപ 45 പൈസയുമാണ് കുറഞ്ഞത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.34 രൂപയും, ഡീസലിന്റെ വില 73.93 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 75.98 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 72.53 രൂപയും. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 76.32 രൂപ, 72.87 രൂപ എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക