കാസര്‍കോട് ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ ലഹരി കുത്തിവെപ്പിലൂടെയും വ്യാപകമായി എച്ച് ഐ വി പകരുന്നതായി കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
അന്യസംസ്ഥാന തൊഴിലാളികളിലും തദ്ദേശവാസികള്‍ക്കിടയിലും എച്ച് ഐ വി ബാധിതര്‍ ഏറെയുണ്ടെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് 30, ഡിസംബര്‍ ഒന്ന് തീയതികളിലായി വിവിധ പരിപാടികള്‍ നടത്താന്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക