ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന്റെ പലമടങ്ങ് ബുദ്ധിമുട്ടാണ് ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉണ്ടാവുന്നത്. എന്നാലിനി ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ളിക്കേറ്റിന് അപേക്ഷിക്കാന്‍ പഴയതുപോലെ പരസ്യം കൊടുക്കുകയോ പൊലീസ് സ്റ്റേഷന് കയറിയിറങ്ങുകയോ വക്കീലിനെ കാണുകയോ വേണ്ട. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ എംവിഡിഇ സേവാകേന്ദ്രങ്ങള്‍ മുഖേനയോ ഇനി എളുപ്പത്തില്‍ കാര്യം ശരിയാക്കാം.
ഒറിജിനല്‍ ലൈസന്‍സ് നമ്പര്‍ കൊടുത്ത് ഓണ്‍ലൈനായി 550 രൂപ അടച്ച് അപേക്ഷ പ്രിന്റെടുക്കുക. ഈ അപേക്ഷ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ട് സമര്‍പ്പിക്കണം. ആര്‍ടിഒ ഓഫീസില്‍ പോകുമ്പോള്‍ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കരുതണം. ലൈസന്‍സ് നമ്പര്‍ മറന്നുപോയാലും പ്രശ്നമില്ല. ലൈസന്‍സ് എടുത്ത ആര്‍ടിഒ ഓഫീസില്‍ പോയി ജനനത്തിയതിയും പേരും പറയുക. സെക്കന്‍ഡുകള്‍ക്കകം ലൈസന്‍സ് നമ്പറും അറിയാം.
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമായും പുതുക്കണം. നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് കാലാവധി 50 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷവും അല്ലാത്തവര്‍ക്ക് 20 വര്‍ഷമോ അല്ലെങ്കില്‍ 50 വയസുവരെയുമാണ്. കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ ഫോറം ഒമ്പതിനോടൊപ്പമുള്ള അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ഫോറം ഒന്ന് എ) നേത്രരോഗ വിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവ ഹാജരാക്കണം. 250 രൂപയാണ് ഫീസ്.
ലൈസന്‍സിന്റെ കാലാവധിക്ക് മുമ്പ് പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം. നോണ്‍ ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സ് അഞ്ചുവര്‍ഷത്തേക്കാണ് പുതുക്കി നല്‍കുക. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടേതാകട്ടെ മൂന്ന് വര്‍ഷത്തേക്കാണ് പുതുക്കി ലഭിക്കുന്നത്. ലൈസന്‍സ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് അപേക്ഷിക്കുന്നതെങ്കില്‍ കാലാവധി അവസാനിക്കുന്ന ദിവസം മുതല്‍ പുതുക്കി നല്‍കും. 30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കില്‍ അപേക്ഷിച്ച തിയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം.
കാലാവധിക്ക് ശേഷം അഞ്ചുവര്‍ഷവും 30 ദിവസവും കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റിന് ഹാജരായി വിജയിച്ചാല്‍ മാത്രമെ പുതുക്കി ലഭിക്കൂ.
ഡ്യൂപ്ളിക്കേറ്റ് ലൈസന്‍സ് നഷ്ടപ്പെടുകയോ, കേടുപാട് പറ്റുകയോ ചെയ്താല്‍ വീണ്ടും ഡ്യൂപ്ളിക്കേറ്റിന് അപേക്ഷിക്കാം. അപേക്ഷകന് താമസിക്കുന്ന സ്ഥലത്തെ ആര്‍ടിഒ ഓഫീസില്‍ വേണം അപേക്ഷിക്കാന്‍. മേല്‍വിലാസം തെളിയിക്കുന്ന രേഖയോടൊപ്പം നിശ്ചിത ഫീസും അടച്ച് അപേക്ഷ നല്കിയാല് ലൈസന്‍സിന്റെ ഡ്യൂപ്ളിക്കേറ്റ് പതിപ്പ് ലഭിക്കും. ലൈസന്‍സ് നഷ്ടപ്പെട്ടതാണെങ്കില്‍ ലൈസന്‍സിങ് അധികാരി മുമ്പാകെ ഹാജരായി സത്യവാങ്മൂലം നല്‍കണം. ലൈസന്‍സിന് കേടുപാടു പറ്റിയതാണെങ്കില്‍ തകരാറായ ലൈസന്‍സ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക