നാടൻ പാചകരുചികളിലൂടെ യൂട്യൂബ് കാണികളുടെ മനസ്സുകവർന്ന മസ്തനാമ്മ ഓർമ്മയായി. 107 വയസ്സായിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ഈ മുതുമുത്തശ്ശി കൺട്രി ഫുഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെ നടൻ പാചകത്തിന്റെ രുചിമുകുളങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ യൂട്യൂബർ എന്ന ബഹുമതിയും മസ്താനമ്മയ്ക്കാണ്.
മസ്തനാമ്മയുടെ കൺട്രി ഫുഡ്സ് എന്ന യൂട്യൂബ് ചാനൽ പേരകുട്ടിയാണ് കൈകാര്യം ചെയ്തിരുന്നത്. 2016 ൽ ആരംഭിച്ച ചാനലിന് 1,207,400 ഫോള്ളോവെഴ്സും 199,821,764 വ്യൂസും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക