പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്കിയ വീട്ടില്‍ കുളിമുറിയിലടക്കം ആറോളം ഒളിക്യാമറകള്‍ സ്ഥാപിച്ച വീട്ടുടമസ്ഥന് അറസ്റ്റിൽ. പെണ്‍കുട്ടികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി ആക്ട് പ്രകാരം വീട്ടുടമസ്ഥനായ സമ്പത്ത് രാജ്(48) പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികളാണ് വാടകയ്ക്ക് നല്‍കിയിരുന്നത്. കുളിമുറിയിലും കിടപ്പ് മുറിയിലും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും കര്ട്ടന് പിറകില്‍ നിന്നുമായി ആറോളം ഒളിക്യാമറകളാണ് കണ്ടെടുത്തത്.
കുളിമുറിയില്‍ മറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനിടേയാണ് ഒളിക്യാമറ പെണ്‍കുട്ടികളുടെ കണ്ണില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറോളം ക്യാമറകള്‍ കണ്ടെടുത്തത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരിന്നു.
പ്രതിയുടെ കൈവശത്ത് നിന്ന് 16 മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക