പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻ റിലീസ് ആയതിന് പിന്നാലെ സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രേക്ഷകരുടെ വക വിമർശനങ്ങളുടെ പൊങ്കാല. ഒരു ആവറേജ് ചിത്രത്തിനെ പുകഴ്ത്തി പുകഴ്ത്തി ഓവർ ഹൈപ്പ് കോഡിൽ എന്നാണ് പ്രേക്ഷകർ ആരോപിക്കുന്നത്. മോഹൻലാലിന്റെ അഭിനയം എപ്പോഴത്തെയും പോലെ മികച്ചതായെങ്കിലും സംവിധായകൻ ശ്രീകുമാർ മേനോൻ അത് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയില്ല എന്നാണ് പ്രേക്ഷകപക്ഷം പ്രേക്ഷകപക്ഷം.
ബിജെപി ഹർത്താലിനെപ്പോലും മറികടന്ന് ചിത്രം കാണാനെത്തിയവർ ‘ഒടിയന് വേണ്ടി പ്രസ്ഥാനം ഉപേക്ഷിക്കാന്‍ വരെ തയ്യാറായ സംഘമിത്രങ്ങളെ കൂടിയാണ് നിങ്ങള്‍ ചതിച്ചത്.രണ്ടാമൂഴത്തില്‍ തൊട്ടുപോകരുത്.’ എന്ന തരത്തിലാണ് കമെന്റുകൾ ഇടുന്നത്. മോഹൻലാൽ ഇത്തരം കമെന്റുകൾ ഇടുന്നതിൽ ശ്രദ്ധേയം.
‘എല്ലാ ഇക്കാ ഫാന്‍സും ഇവിടം വിട്ടു പോകേണ്ടതാണ് ഏട്ടന് ഫാന്‍സിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ഇക്കായേം കൂടി ഈ പടത്തില്‍ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കാവുന്നതാണ് ‘ എന്ന തരത്തിൽ പോകുന്നു ഫാൻസുകാരുടെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക