ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സംഘർഷത്തിൽ കൈരളി ക്യാമറാ വുമൺ ഷാജിലയെ ആക്രമിച്ച കേസിൽ വാഴമുട്ടം സ്വദേശി സന്തോഷ് എന്ന ആർ എസ് എസ് പ്രവർത്തകൻ റിമാൻഡിൽ.
സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. വിമല്‍, അനീഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മറ്റൊരു കേസില്‍ വഞ്ചീയൂര്‍ പോലീസിന്റെ പിടിയിലായത്.
കണ്ടോണ്മെന്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരും അക്രമി സംഘത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കണ്ടോണ്മെന്റ് എസ്ഐ ഷാഫി പീപ്പിളിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക