മലയാളി താരം പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ളാവ് ട്രെയ്ലർ റിലീസ് ആയത് മുതൽ തന്നെ വിവാദങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞിരിക്കുകയാണ്. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയതോടെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂര്‍ കേസ് നല്‍കിയിരുന്നു.ഇപ്പോഴിതാ ശ്രീദേവിയുടെ മകള്‍ ജാന്‍വിയും ചിത്രത്തിനെതിരെ മുഖം തിരിച്ചിരിക്കുകയാണ്.
ഒരു പരിപാടിയിൽ പങ്കെടുക്കവെ മാധ്യമ പ്രവര്‍ത്തകർ ശ്രീദേവി ബംഗ്ളാവിനെ കുറിച്ച് ചോദിച്ചയുടനെ ജാൻവി വേദിയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
ശ്രീദേവിയുടെ ജീവിതത്തോട് ട്രെയിലറിന് സാമ്യമുണ്ടെന്നും നടി മരിച്ചു കിടന്നതു പോലത്തെ സീനുകള്‍ ട്രെയിലറില്‍ ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍ ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക