ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ സുനിൽ ഷെട്ടിയുടെ ഗെറ്റപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയമായിരിക്കുന്നത്.
16-ാം നൂറ്റാണ്ടിലെ യോദ്ധാവായി പടച്ചട്ടയണിഞ്ഞുള്ള ലുക്കാണ് ഏറെ ശ്രദ്ധിക്ക പെട്ടിരിക്കുന്നത്. ആദ്യമായി സംവിധായകന് ഫാസില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയും പ്രിയദര്ശന് ചിത്രത്തിനുണ്ട് .
കുട്ട്യാലി മരയ്ക്കാര്‍ എന്ന കഥാപാത്രമാണ് ഫാസിലിന്. വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിന്റെ കുട്ടിക്കാലം മകന് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കും.
നടന് മുകേഷും അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക