മലപ്പുറം: തിരൂർ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. വാഹനങ്ങള്‍ ഒന്നും ആ സമയത്ത് കടന്നുപോകാതിരുന്നത് മൂലം വൻ അപകടം ഒഴിവായി. ഇതോടെ തിരൂര്‍-താനൂര്‍ റോഡില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
മേല്‍പ്പാലത്തിന്റെ അപ്രോച്ച്റോഡിലാണ് ഇന്ന് രാവിലെ വലിയ ഗർത്തം പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഒരു വിളളല്‍ പോലെ കണ്ടിരുന്ന ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. കുഴിയില്‍ വെളളമുണ്ട്. തൊട്ടടുത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ ഉളളതിനാല്‍ വിദഗ്ധ പരിശോധന നടത്തിയശേഷം മാത്രമേ റോഡിലുടെ വലിയ വാഹനങ്ങള്‍ കടത്തിവിടുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം റെയില്‍വേ മേല്‍പ്പാലത്തിന് അപകടഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക