ഒറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ പ്രശസ്തയായ മലയാളി നടിയാണ് പ്രിയ പി വാര്യർ. ഏതാണ്ട് ഒരു വർഷം മുൻപ് [പുറത്തിറങ്ങിയ പാട്ടിലെ പ്രിയയുടെ കണ്ണിറുക്കലിന്റെ ഓളം ഇനിയും തീർന്നിട്ടില്ല. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് നേരെയും കണ്ണിറുക്കി താരമായിരിക്കുകയാണ് പ്രിയ.
കഴിഞ്ഞ ദിവസം അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്ജുന് ആണ്. ഓഡിയോ ലോഞ്ചിനിടെ അവതാരകയുടെ ആവശ്യപ്രകാരം പ്രിയ വാര്യര്‍ അല്ലു അര്ജുനന് ഗണ്‍ കിസ് നല്കി. വെടിവെച്ചപ്പോള്‍ അല്ലു അര്ജുന് നാണത്തോടെ പൊട്ടിച്ചിരിക്കുകയാണ്. പ്രിയയുടെ അടുത്തായി നായകന് റോഷനും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക