കോട്ടയത്ത് നിന്നും കാണാതായ ജസ്ന എന്ന പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന സ്ഥിതീകരണവുമായി കർണാടക പോലീസ്. ജസ്ന തിരിച്ചെത്തുമെന്നാണു പ്രതീക്ഷയെന്നും കേരളം കാതോര്‍ത്ത സന്തോഷവാര്‍ത്ത അധികം വൈകില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ജെസ്നയെ ഇനി പിന്തുടരാന് ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
തിരോധാനത്തിന് ഒരാണ്ടു പൂര്‍ത്തിയാകാന്‍ രണ്ടുമാസം ശേഷിക്കേയാണ് ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. എന്നാല്‍, ജെസ്ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം. സംസ്ഥാനശ്രദ്ധയാകര്‍ഷിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് എസ്.പി: എ. റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘത്തിനാണു നിര്‍ണായകസൂചന ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക