ആന്ധ്രാപ്രദേശ്: ഗുണ്ടൂരിൽ സ്കൂള്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. കൃഷ്ണവേയി ടാലന്റ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അൻപതിലേറെ കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നതായാണ് വിവരം.
സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക