3.49 ലക്ഷം രൂപ വിലവരുന്ന അഡ്വഞ്ചര്‍ സ്പോട്ട്സ് ബൈക്കായ ജി 310 സ്വന്തമാക്കി ഇന്ത്യൻ തീം മുൻനായകൻ സൗരവ് ഗാംഗുലി. ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇന്നും ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് സൗരവ് ഗാംഗുലി.
ബിഎംഡബ്ല്യു മോട്ടറാഡ് നിരയിലെ ഏറ്റവും ചെറിയ ബൈക്കുകളിലൊന്നാണ് ജി 310 ജിഎസ്. യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നും ജിഎസ് ജി 310 തന്നെ. അഡ്വഞ്ചര്‍ സ്പോട്ട്സ് ബൈക്കായ ജി 310 ജിഎസില്‍ 313 സി സി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. 34 ബി എച്ച് പി വരെ കരുത്തും 28 എന്‍ എം വരെ ടോര്‍ക്കും ഈ എന്ജിന് സൃഷ്ടിക്കും. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
ബിഎംഡബ്ല്യു മോട്ടറാഡ് ഇന്ത്യയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഈ വിവരം ആരാധകരെ അറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക