ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ കാര്യത്തിൽ ശശി തരൂരുമായി താരതമ്യം ചെയ്ത ശശി തരൂരിനെ അപമാനിക്കരുതെന്ന് നടൻ പൃഥ്വിരാജ്. സോഷ്യൽ മീഡിയ ട്രോളുകളിലും മറ്റും ഏറ്റവും കൂടുതൽ താരതമ്യപെടുത്തുന്ന രണ്ടു വ്യക്തികളാണ് ശശി തരൂർ എം പി യും പൃഥ്വിയും. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇതിനെപറ്റി തനിക്കുള്ള അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വി.
ഭാഷാജ്ഞാനം ശരിക്കും പാണ്ഡിത്യമാണ്. ചരിത്രത്തേക്കുറിച്ചും പൊളിറ്റിക്കല്‍ സയന്സിനേക്കുറിച്ചും പരിജ്ഞാനമുള്ള പണ്ഡിതനാണ് ശശി തരൂര്‍. താന്‍ വെറും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള സിനിമാ നടന് മാത്രവും; പൃഥ്വിരാജ് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഓഫര്‍ വന്നാല്‍ സ്വീകരിക്കില്ലെന്നും നടന് വ്യക്തമാക്കി. അതില്‍ യാതൊരു സംശയവും ഇല്ല. രാഷ്ട്രീയത്തില്‍ താല്പര്യമോ അതിനുള്ള അഭിരുചിയോ ഇല്ലാത്ത ഒരു വ്യക്തിയാണ് താനെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു
മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു നടന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക