ലോക കേരള സഭയുടെ മിഡിലീസ്റ്റ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് യു എ ഇ യിലെത്തി. യുഎഇ സമയം രാവിലെ 7.30 ഓടു കൂടി അബുദാബിയിലെത്തി വിമാനത്താവളത്തിലാണ് മുഖ്യമന്ത്രി എത്തിയത്. നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് എംഎ യൂസഫലി, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന് എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് , ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പം എത്തിയിരുന്നു.
ഫെബ്രുവരി 15 16 തീയതികളില്ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കെസി ജോസഫ് എംഎല്‍എ.
ലോക കേരള സഭ അംഗങ്ങള്‍. തുടങ്ങിയവര്‍ പങ്കെടുക്കും. ലോക കേരള സഭയുടെ 7 ഉപ സമിതികള്‍ തയ്യാറാക്കിയ. ശുപാര്‍ശകളില്‍ മേലുള്ള ചര്‍ച്ചകള്‍ ലോക കേരള സഭ സമ്മേളനത്തില്‍ നടക്കും.
പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള സമഗ്രമായ ചര്‍ച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുക. ഇതാദ്യമായാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക