സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതവും 119 പേര്‍ക്ക് സൂര്യാതപവുമേറ്റു. കടുത്ത ചൂട് ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി വയനാട് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ഉയരും.
സംസ്ഥാനത്ത് ലഭിക്കേണ്ട വേനല്‍ മഴയുടെ അളവിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 36 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്.കടുത്ത ചൂടില്‍ കുടിവെള്ളക്ഷാമവും അതി രൂക്ഷമാണ് . തലസ്ഥാനത്തെ തീരമേഖലടയിലടക്കം മിക്ക ജില്ലകളിലും കുടിവെളള ക്ഷാമം രൂക്ഷമാണ് .ചൂട് തുടരുന്നതിനാൽ ജനം ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക