ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്ക് നാളെ മുതൽ 80% നികുതിയിളവ് എന്ന സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലാകും. സാധാരണ ഓട്ടോകള്‍ക്ക് 5 വര്‍ഷത്തേക്ക് രണ്ടായിരം രൂപയും ഇലക്ട്രിക് ഓട്ടോകള്‍ക്ക് ആയിരം രൂപയും നികുതി അടച്ചാല്‍ മതി.
ആദ്യ അഞ്ചുവര്‍ഷത്തേക്കാണ് നികുതിയിളവ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിക്കാനാണ് ഇലക്ട്രിക് ഓട്ടോയുടെ നികുതി കുറച്ചത്. കൂടാതെ വാഹനനികുതി കുടിശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെയാണ് കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക