ആനമുടി നാഷണല്‍ പാര്ക്കിന് സമീപം മൂന്ന് ദിവസമായി അഗ്നിബാധ. കാട്ടു തീയിൽ വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. അമ്പതോളം പേരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു. മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണക്കാൻ ശ്രമം നടക്കുകയാണ്.കുന്ദള ഡാമിൽ നിന്ന് വെള്ളമെടുത്ത് തീയണക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഉൾ വനത്തിലേക്ക് തീ പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ വനം വകുപ്പ് ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക