കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമര്‍ശവുമായി പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്. കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവായ ജയദീപ് കാവഡേയാണ് സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
വലിയ പൊട്ട് തൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് കേട്ടിട്ടുണ്ട്. ഭര്‍ത്താവിനെ മാറ്റുന്നതിനനുസരിച്ച് സ്മൃതി ഇറാനി പൊട്ടും മാറ്റും. പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരിയുടെ തൊട്ടടുത്താണ് സ്മൃതി ഇറാനി ഇരിക്കുന്നത്. തങ്ങള്‍ ഭരണഘടനയെ മാറ്റുമെന്ന് അവര്‍ പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ മാറ്റുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല ഭരണഘടന മാറ്റുന്നതെന്നും ജയദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക