ഏറ്റവും ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ സൗദി അറേബ്യ. ഏറ്റവും വലിയ സ്വര്‍ണ ഉത്പാദകരായ ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സ്വര്‍ണ ഉത്പാദനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിവര്‍ഷം 4.15 ലക്ഷം ഔണ്‍സ് (ഏകദേശം 12,900 കിലോഗ്രാം) സ്വര്‍ണമാണ് സൗദി ഉദ്പാദിപ്പിക്കുന്നത്.
ഇതു പത്തു ലക്ഷം ഔണ്‍സ് ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദശകത്തില്‍ ഖനനത്തിന് പ്രതിവര്‍ഷം ചെലവഴിച്ച ശരാശരി തുകയുടെ മൂന്നിരട്ടി സൗദി അറേബ്യ ഈ വര്‍ഷം ഇതിനായി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക