വയനാട്ടില്‍ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കല്‍പ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുമോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മന്ത്രിമാരായ കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്, സുനില്‍ കുമാര്‍ എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുക്കും.
വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് ആദ്യം ചോദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ആയിരുന്നു. ഈ ചോദ്യം ഏറ്റെടുത്ത് സിപിഎം ദേശീയ നേതാക്കളും രാഹുലിനെതിരെ ആയുധമാക്കിയിരുന്നു.
വയനാടിനു പിന്നാലെ വടരയിലും മുഖ്യമന്ത്രി ഇന്ന് പ്രചാരണത്തിനെത്തും. കുറ്റ്യാടിയിലും കൊയിലാണ്ടിയിലും നടക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക