അച്ഛന്റെ ഐപാഡ് അൺലോക്ക് ആക്കാൻ മൂന്നുവയസ്സുകാരനായ മകൻ തുടർച്ചയായി തെറ്റായ പാസ്സ്വേർഡ് നൽകിയതിനെ തുടർന്ന് വാഷിംഗ്ടൺ മാധ്യമപ്രവർത്തകന്റെ ഐപാഡ് ലോക്കയത് നീണ്ട 48 വർഷത്തേക്ക്.
സാധാരണഗതിയിൽ ഒന്നുമുതൽ അഞ്ചു താവനവരെ തെറ്റായ പാസ്വേഡ് നൽകിയാൽ ആദ്യമുന്നറിയിപ്പ് ലഭിക്കും. തുടർന്നും പാസ്വേഡ് തെറ്റായി നൽകിയാൽ പിന്നീട് ശ്രമിക്കാനായി ഒരു മിനിറ്റ് കാത്തിരിക്കണം. ഏഴാം തവണയും തെറ്റിയാൽ ഡിവൈസ് ഡിസേബിൾഡ് ആകും. തുടർന്ന് അഞ്ചുമിനിറ്റ് കഴിഞ്ഞ മാത്രമേ എട്ടാം തവണ ശ്രമിക്കാൻ സാധിക്കൂ. വീണ്ടും വീണ്ടും തെറ്റായ പാസ്വേഡ് നൽകുന്നത് തുടര്‍ന്നാൽ 48 വർഷത്തേക്ക് ലോക്ക് ചെയ്യപ്പെടും.
ഇക്കാര്യം ആപ്പിളിന്റെ ഡിവൈസുകളെ പരിചയപ്പെടുത്തുന്ന രേഖകളിൽ പറയുന്നുണ്ട്. തെറ്റായ പാസ്വേഡ് തുടർച്ചയായി നൽകിയാൽ ഐഫോണും ഐപാഡും 25,536,442 മിനിറ്റ് നേരത്തേക്ക് ലോക്കാകും.
ലോക്കായ ആപ്പിൾ ഡിവൈസുകൾ ഫാക്ടറി റീസെറ്റ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. എന്നാൽ റീസെറ്റ് ചെയ്യന്നതോടെ ഡിവൈസിലെ രേഖകളെല്ലാം നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക