സംസ്ഥാനത്ത് ചെറുനാരങ്ങയ്ക്ക് വില ഉയരുന്നു. പുളിനാരങ്ങയ്ക്കും ഇഞ്ചിയ്ക്കും കിലോയ്ക്ക് നൂറുരൂപയാണ് ഇപ്പോഴത്തെ വിപണിവില. ചൂടുകൂടി കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതാണ് വിലവർധനയ്ക്ക് കാരണം.
വിഷു അടുത്തതോടെ പൊതുവെ എല്ലാ പച്ചക്കറികൾക്കും വില വർധിച്ചിട്ടുണ്ട്. ആന്ധ്രാ, കർണാടക എന്നിവടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ എത്തുന്നത്. ചൂടുകാലമായതോടെ നാരങ്ങയ്ക്ക് ആവശ്യക്കാരേറിയതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക