മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയെ തീകൊളുത്തികൊന്നു. കൊട്ടാരക്കര കോട്ടത്തല മൂഴിക്കോട് ചരുവിള വീട്ടിൽ മായയെ ആണ് ഭർത്താവ് രാജൻ തീകൊളുത്തി കൊന്നത്. മദ്യലഹരിയിലായിരുന്ന രാജൻ മായയുമായി വഴക്കിടുന്നതിനിടയിൽ മണ്ണണ്ണയൊഴിച്ചു തീയിടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണപ്പെട്ടത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക