ഗര്‍ഭകാലത്ത് സ്ത്രീയുടെ വായില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ദന്താരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള അറിവിന്ന് പലര്‍ക്കും കുറവാണ്.
സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും മഹത്വപൂര്‍ണവുമായ കാലമാണ് ഗര്‍ഭകാലം. ഈ അവസ്ഥയില്‍ അവള്‍ക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഗര്‍ഭസ്ഥ ശിശുവിനെയും ബാധിച്ചേക്കാം.
ഗര്‍ഭകാലത്ത് സ്ത്രീയുടെ വായില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ദന്താരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള അറിവിന്ന് പലര്‍ക്കും കുറവാണ്. 270 – 280 ദിവസം നീളുന്ന ഗര്‍ഭകാലത്തെ പ്രധാനമായി മൂന്നുമാസങ്ങള്‍ വീതമുള്ള മൂന്നു കാലങ്ങളായി തരംതിരിച്ചിരിക്കുന്നു.
ആദ്യമൂന്നു മാസങ്ങള്‍
സിക്താണ്ഡം ഭ്രൂണം എന്ന അവസ്ഥയില്‍ നിന്ന് പല അവയവങ്ങളുടെയും ആദ്യ ഉല്പത്തി നടക്കുന്ന ഏറ്റവും പ്രധാനമായ കാലാവധിയാണ്. അമ്മ കഴിക്കുന്ന ചില മരുന്നുകള്‍ ഈ അവസ്ഥയില്‍ കുഞ്ഞിന് ഉണ്ടാകുന്ന ഈ പ്രക്രിയയ്ക്ക് തടസം വരുത്തുകയും പല വൈകല്യങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.
പണ്ട് ഗര്‍ഭിണികളില്‍ ഉപയോഗിച്ചിരുന്ന താലിഡോഡൈ എന്ന മരുന്ന് കുഞ്ഞിന്റെ കൈകാല്‍ വളര്‍ച്ചയെ ബാധിച്ച് തിമിംഗലത്തിന്റെ അഥവാ കടല്‍ ജീവികളുടെ തുഴപോലെയുള്ള കൈകാലുകളുടെ ആകൃതി കൈവരിക്കുന്ന വൈകല്യത്തിന് (ഫോക്കോമീലിയ) കാരണമാകുന്നു. ഇത് കണ്ടെത്തിയതോടെ ഈ മരുന്നിന്റെ ഉപയോഗം നിര്‍ത്തുകയും ചെയ്തു.
രണ്ടാമത്തെ മൂന്നു മാസങ്ങള്‍
ഈസ്ട്ര?ജന്‍, പ്ര?ജസ്റ്ററോണ്‍ ഹോര്‍മോണുകളുടെ വ്യതിയാനം വായിലും പ്രതിധ്വനിക്കുന്നു. മോണയില്‍ വീക്കം, കടും ചുവപ്പു നിറം, നീര്, രക്തസ്രാവം എന്നിവ ഉണ്ടാകുന്നു. ഒപ്പം ചിലരില്‍ ദശ വളര്‍ച്ചയും മോണയില്‍ കാണാറുണ്ട്. ഇത് കാന്‍സര്‍ ആണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്.
ശരിയായ ദന്തശുചിത്വം ഈ ഘട്ടത്തില്‍ ആവശ്യമാണ്. മോണരോഗ വിദഗ്ധനെ സമീപിച്ച് ക്ലീനിംഗ് അഥവാ അള്‍ട്രാ സോണിക് സ്കെയിലിംഗ് ചെയ്താല്‍ ഈ പ്രശ്നത്തിന് ആശ്വാസം ലഭിക്കും. ദന്തചികിത്സകള്‍ ഈ കാലഘട്ടത്തിലാണ് നടത്തുക.
മൂന്നാമത്തെ മൂന്നു മാസങ്ങള്‍
ആദ്യ മൂന്നുമാസങ്ങള്‍ പോലെ തന്നെ വളരെ പ്രാധാന്യമുള്ളതാണ് അവസാന മൂന്നു മാസങ്ങളും. രക്തസമ്മര്‍ദം കുറയുവാനുള്ള സാധ്യതയും ഒപ്പം തലകറക്കം, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കൂടുകയും ചെയ്യുന്നു. ചികിത്സ ഈ സമയംചെയ്യാന് പാടുള്ളതല്ല.
മോണരോഗങ്ങള്‍ മുന്‍കൂട്ടി കണ്ട് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ മോണരോഗം കാരണമായേക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
അന്നനാള രസങ്ങള്‍ ദന്തക്ഷയത്തിനു കാരണം
ഗര്‍ഭിണികള്‍ സ്ഥിരമായി ഛര്‍ദിക്കുന്നത് സാധാരണമാണ്. മാസം കഴിയുന്തോറും ഗര്‍ഭപാത്രം വികസിക്കുകയും അന്നനാളി തുറക്കുകയും കൂടുതല്‍ ആമാശയരസങ്ങള്‍ വായിലേക്ക് എത്തുകയും ചെയ്യുന്നു. ഈ രസങ്ങള്‍ പല്ലില്‍ പുരളുന്നത് ദന്തക്ഷയം ഉണ്ടാവുന്നതിന് കാരണമായിത്തീരുന്നു. ഇത്തരത്തിലുള്ള ദന്തക്ഷയത്തിനു മുന്നോടിയായി പല്ലു ദ്രവിക്കുന്നു.
രക്തചംക്രമണത്തിലെ വ്യതിയാനം
രക്തത്തിന്റെ അളവ്, ഹൃദയമിടിപ്പ്, വൃക്കയിലേക്കുള്ള രക്തയോട്ടം എന്നിവ കൂടുന്നു. ഇതു മൂലം പലപ്പോഴും രക്തസമ്മര്‍ദം ഗര്‍ഭിണികളില്‍ കുറവായിരിക്കും. തലകറക്കം, ക്ഷീണം എന്നിവയ്ക്ക് ഇതു കാരണമാകുന്നു. മൂന്നാം ഘട്ടത്തില്‍ അധികനേരം ഇരുന്നാല്‍ ഗര്‍ഭപാത്രം ‘ഇന്‍ഫീരിയല്‍ വീനക്കാവ’ എന്ന രക്തക്കുഴലില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദം കാരണം തല ചുറ്റുലുണ്ടാകുന്നു.
അതിനാല്‍ ദന്ത ചികിത്സ ചെയ്യുമ്പോള്‍ ഇടത്തേയ്ക്ക് ചരിച്ച് ഇരുത്തിയാണ് ചികിത്സ നല്‍കുന്നത്. അമിത രക്തസമ്മര്‍ദം ചിലരില്‍ കണ്ടുവരാറുണ്ട്. ഇത് അമിത രക്തസ്രാവത്തിനും കാരണമാകുന്നു. ഈ ലെഫ്റ്റ് ലാറ്ററല്‍ പൊസിഷന്‍ ഓക്കാനം കുറയ്ക്കാനും മറ്റ് ചെറിയ ചികിത്സാ ഉപകരണങ്ങള്‍ വിഴുങ്ങി പോകാനുമുള്ള സാധ്യതയും കുറയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക