ഹ്യൂണ്ടായിയുടെ ഹാച്ച്ബാക്ക് കാറായ ഗ്രാന്റ് ഐ10 സിഎന്‍ജി പതിപ്പിലും വിപണിയിൽ അവതരിപ്പിക്കും. ഗ്രാന്റ് ഐ10ന്റെ മാഗ്ന വേരിയന്റിലാണ് സിഎന്‍ജി ക്രമീകരിച്ചിരിക്കുന്നത്. 64 ബിഎച്ച്പി പവറും 98 എന്‍എം ടോര്‍ക്കുമാണ് സിഎന്‍ജി എന്ജിന് ഉത്പാദിപ്പിക്കുന്നത്.
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം വാഹനത്തിലുണ്ട്. പെട്രോള്‍ പതിപ്പ് 1.2 ലിറ്റര്‍ എന്‍ജിനില്‍ 80 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6.39 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക