സിദ്ധ, ആയുര്‍വേദ, യൂനാനി മരുന്നുകളില്‍ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഞെരിഞ്ഞില്‍. ഇത് ചൈനീസ്, കശ്മീരി മരുന്നുകളിലും പ്രധാനപ്പെട്ട ഒന്നാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കു പരിഹാരം ആണ് ഞെരിഞ്ഞില്‍.
ഞെരിഞ്ഞിലിന്റെ ഏറ്റവും വലിയ പ്രത്യേകത പുരുഷന്മാർക്കുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കുമുള്ള മരുന്നായി ഇത് ഉപയോഗിയ്ക്കാമെന്നതു തന്നെയാണ്. ഈ ചെടി മുഴുവനുമായും ഉപയോഗിയ്ക്കാം. ഇതിന്റെ പൊടിയും ഇതു കൊണ്ടുണ്ടാക്കുന്ന ഗുളികയും ഇതിന്റെ നീരുമെല്ലാം പല തരത്തില്‍ ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കും സഹായകവുമാണ്.
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൊണ്ടു തന്നെ പുരുഷന്റെ ലൈംഗിക ശേഷിയ്ക്കുള്ള മികച്ചൊരു പ്രകൃതി ദത്ത ഔഷധം കൂടിയാണിത്. പണ്ടു കാലം മുതല്‍ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് ഉപയോഗിയ്ക്കാറുണ്ട്.
പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ബീജങ്ങളുടെ എണ്ണവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ സ്റ്റിറോയ്ഡല്‍ സാപോനിയന്‍സ്, ഫ്ളേവനോയ്ഡ്, ഫ്രക്ടോസ്റ്റനോള് എന്നിവയെല്ലാം തന്നെ പുരുഷന്മാരിലെ സ്പേം ഗുണവും സ്ത്രീകളിലെ ഓലുവേഷന്‍ പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.
ഹൃദയാരോഗ്യത്തിന് മികച്ച ഒന്നാണു ഞെരിഞ്ഞില്‍. ഇത് കൊളസ്ട്രോള്‍ തോതു കുറയ്ക്കുന്നു. ഇതു വഴി ഹൃദയത്തിന് ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ കുറയ്ക്കുന്നു. ആന്റി ബയോട്ടിക്, ആന്റി ട്യൂമര്‍ ഇഫക്ടുകള്‍ ഉള്ളതു കൊണ്ടു തന്നെ ഇത് സ്ട്രോക്ക് സാധ്യത, രക്തത്തിലെ ഗ്ലൂക്കോസ് തോത്, ബിപി എന്നിവയെല്ലാം നിയന്ത്രിച്ചു നിര്‍ത്തുന്നു. ഇതെല്ലാം ഹൃദയാഘാത സാധ്യത ഉയര്‍്ത്തുന്ന ഘടകങ്ങളാണ്.
സ്ത്രീകളെ അലട്ടുന്ന പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോമിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇത് മുഖക്കുരു, ആര്‍ത്തവ ക്രമക്കേടുകള്‍, തടി കൂട്ടുക, മുടി കൊഴിയുക, മൂഡു മാറുക തുടങ്ങിയ പല പ്രശ്നങ്ങളും പോളി സിസ്റ്റിക് ഓവറി കൊണ്ടുണ്ടാകും. ഞെരിഞ്ഞില്‍ സിസ്ററിലെ വെള്ളം പുറന്തള്ളാനും ഇതു വഴി സിസ്റ്റിന്റെ വലിപ്പം കുറയ്ക്കാനും സഹായിക്കുന്നു.
മൂത്ര സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞില്‍. ഇത് മൂത്ര സഞ്ചാരം സുഗമമാക്കുന്നു. യൂറിനറി ട്രാക്റ്റ് മെംമ്പ്രേയ്നെ സംരക്ഷിച്ച് ബ്ലീഡിംഗ് തടയാനും ഇതു സഹായിക്കുന്നു. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക