മട്ടന്നൂര്‍: ശിവപുരം മരുവഞ്ചേരിയില് ആളില്ലാത്തെ വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു . മരുവഞ്ചേരിയിലെ ബൈത്തുല്‍ ജന്മയില് കെ.ഷമീറിന്റെ വീട്ടിലാണു സംഭവം നടന്നത്. പൂട്ടിക്കിടന്ന വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ട്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് കിടപ്പുമുറിയിലെ മേശയില്‍ സൂക്ഷിച്ച രണ്ടു ലക്ഷത്തോളം രൂപയും ഒരു പവന്റെ മാലയും രണ്ടു മോതിരവും മോഷ്ടിച്ചു. അലമാരയിലും മേശയിലുമുണ്ടായ സാധനങ്ങളെല്ലാം പുറത്തു വലിച്ചിട്ട നിലയിലായിരുന്നു. ഭാര്യയുടെ വീട്ടില്‍ പോയതിനാല്‍ വീട് പൂട്ടിയിടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നതായി മനസിലാക്കിയത് . തുടര്‍ന്നു മാലൂര്‍ പോലീസില്‍ വിവരം നല്‍കിയതനുസരിച്ച് എസ്ഐ ജീവന് ജോര്‍ജിന്റെ നേതൃത്വത്തിലെത്തിയ പോലീസ് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക