ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടുമെത്തുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്നലെ രാത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കുള്ള അഭിനന്ദനം അറിയിച്ചത്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ച ഇന്ത്യയ്ക്കർ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ട്രംപിന്റെ ട്വീറ്റ്
നരേന്ദ്ര മോദിയുമായി സംസാരിച്ചു. രാഷ്ട്രീയ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹം വലിയൊരു മനുഷ്യനും ഇന്ത്യക്കാരുടെ നേതാവുമാണ്. മോഡിയെക്കിട്ടിയ ഇന്ത്യയ്ക്കർ ഭാഗ്യവാന്മാരാണ്.
പല രാഷ്ട്രത്തലവന്മാരും ഇതിനകം തന്നെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരുന്ന വ്യാഴാഴ്ച 30 ആം തീയതിയാണ് മോഡി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക