എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ ബാധിച്ചു എന്ന സംശയം ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ മുൻകരുതൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം.
ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിപ വൈറസിനെപ്പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.-മുഖ്യമന്ത്രി പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക