ഇൻഡിഗോയിൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ഓഫർ. ചുരുങ്ങിയത് 10,000 രൂപയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും ജൂൺ 4 നും ജൂലൈ 4 നും ഇടയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കുമാണ് ഈ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക. എയർലൈനിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് കൈവശമുള്ളവർക്കാണ് ഇൻഡിഗോ വഴി അന്താരാഷ്ട്ര ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ക്യാഷ്ബാക്ക് ലഭിക്കുന്നത്.
പ്രമോഷൻ കാലയളവിൽ ഒരു ഉപഭോക്താവിന് ഒരു ഇടപാടിന് മാത്രമേ ഓഫറിന് സാധ്യതയുള്ളൂ. പ്രമോഷൻ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ 45 ദിവസത്തിന് ശേഷമായിരിക്കും ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക. ക്യാഷ്ബാക്ക് തുക കൈമാറ്റം ചെയ്യാനോ എൻകാഷ് ചെയ്യാനോ സാധിക്കില്ല. ഈ ഓഫറിന് കീഴിൽ നടത്തുന്ന എല്ലാ ബുക്കിംഗുകളും ഇൻഡിഗോയുടെ മറ്റ് വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.
ഇൻഡിഗോ വിമാന ടിക്കറ്റുകുൾ ബുക്ക് ചെയ്യുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്ക്
കൂടാതെ ഈ ഓഫർ ഇഎംഐ, നോൺ ഇഎംഐ ഇതര ഇടപാടുകൾക്കും ബാധകമാണ്. ട്രാവൽ ഏജന്റിന്റെ സഹായത്തോടെ നടത്തുന്ന ബുക്കിംഗുകളും ഗ്രൂപ്പ് ബുക്കിംഗുകളും ക്യാഷ്ബാക്ക് ഓഫറിന് യോഗ്യമല്ല. ഇൻഡിഗോ ഈ മാസം ആദ്യം 10 ലക്ഷം സീറ്റുകൾ ഓഫർ നിരക്കിൽ വിറ്റിരുന്നു. 999 രൂപ മുതലാണ് ഇൻഡിഗോയുടെ ആഭ്യന്തര ടിക്കറ്റുകൾ ഈ ഓഫർ വഴി ലഭിച്ചിരുന്നത്. അന്താരാഷ്ട്ര റൂട്ടുകളിൽ 3,499 രൂപ മുതലായിരുന്നു ടിക്കറ്റ് നിരക്ക് ആരംഭിച്ചിരുന്നത്.
ആഭ്യന്തര പാസഞ്ചർ മാർക്കറ്റിൽ ഏകദേശം 50 ശതമാനം പങ്കാളിത്തമുള്ള ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാണ്. ഏകദേശം 1,400 പ്രതിദിന സർവീസുകളുള്ള ഇൻഡിഗോ 53 ആഭ്യന്തര വിമാനത്താവളങ്ങളിലേയ്ക്കും 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേയ്ക്കുമാണ് സർവ്വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക