ഡൽഹി : നോക്കിയ 6.1 ന്റെ വില കുറച്ചു . നോക്കിയ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറിലാണ് വില കുറച്ച് അവതരിപ്പിച്ചിരിക്കുന്നത്. 2018 ഏപ്രിലിൽ ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ച നോക്കിയ 6.1 ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്ന ഫോണ്‍ ആണ്. ഇപ്പോള്‍ 6,999 രൂപയാണ് നോക്കിയ 6.1 ഫോണിന്റെ 3ജിബി+32 ജിബി പതിപ്പിന്റെ ഇപ്പോഴത്തെ കുറഞ്ഞ വില.
നേരത്തെ ഈ ഫോണിന് 8,949 രൂപയായിരുന്നുറെ വില. അതേ സമയം നോക്കിയ 6.1 ന്റെ 4ജിബി+64ജിബി പതിപ്പിന്റെ വില പുതുക്കിയ നിരക്കില്‍ 9,999 രൂപയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ആമസോണിലും, ഫ്ലിപ്പ്കാര്‍ട്ടിലും പുതിയ വിലക്കുറവ് ലഭ്യമായിട്ടില്ല. ഇന്ത്യയില്‍ 16,999 രൂപ തുടക്കവിലയില്‍ പ്രഖ്യാപിക്കപ്പെട്ട നോക്കിയ 6.1 വില ഒരു വർഷത്തിനിടെ 50 ശതമാനത്തോളം കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക