മലയാള സിനിമയിൽ നിലപാടുകള്‍ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരിൽ വിവാദങ്ങളിൽ പെട്ട താരമാണ് പാർവതി തിരുവോത്ത്. എല്ലാകാര്യങ്ങളിലും തന്റേതായ അഭിപ്രായം പാര്‍വതിയ്ക്ക് എപ്പോഴുമുണ്ട്. ഇതിന്റെ പേരിൽ സൈബർ അറ്റാക്കിങ് താരത്തെ വേട്ടയാടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുപോലെ തന്നെ വൈറസിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു .
നല്ലൊരു നടി മാത്രമല്ല മോഡല്‍ കൂടിയാണ് താരം. എപ്പോഴും തലമുടിയുടെ മേക്കോവറിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരം ഇപ്പോഴിതാ മുഴുവനായി ഒരു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക