1972 ൽ ഏകദേശം 47 വർഷം മുമ്പ് നിർമിച്ച ഷൂസിന് ലേല തുകയായി ലഭിച്ചത് മൂന്ന് കോടി രൂപയാണ്. ഇതിന് പിന്നിലെ കാരണമിതാണ് 1972 ൽ നിർമ്മിച്ച നൈക്കി സ്നീകേഴ്സാണ് ഈ ഷൂ. ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിലാണ് ‘മൂൺ ഷൂസ്’ എന്ന് വിളിപ്പേരുള്ള സ്നീക്കേഴ്സ് ലേലത്തിൽ വിറ്റത്.
പൊതുലേലത്തിൽ ഒരു ഷൂസിന് ലഭിക്കുന്ന എറ്റവും ഉയർന്ന തുകയാണിത്.
കനേഡിയൻ ഇൻവെസ്റ്ററായ മൈൽസ് നദാലാണ് സ്നീക്കേഴ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. നൈക്കിയുടെ കോ ഫൗണ്ടറും കോച്ചുമായ ബിൽ ബൗവർമെൻ 1972ലെ ഒളിംപിക്സ് ട്രയൽസിൽ പങ്കെടുക്കുന്ന ഓട്ടക്കാർക്ക് വേണ്ടി സ്വന്തമായി ഡിസൈൻ ചെയ്ത 12 ഹാൻഡ്മെയ്ഡ് ഷൂസുകളിൽ ഒരെണ്ണമാണിത്. ഇതിന് മുൻപു വരെ 1984ലെ ഒളിംപിക്സ് ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ മൈക്കൾ ജോർദൻ അണിഞ്ഞ കോൺവേഴ്സ് ഷൂസ് ആയിരുന്നു എറ്റവും വിലയേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക