ഫിറ്റ്നസിന്റെ ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് നടി ശില്പ ഷെട്ടിയാണ് വമ്പൻ പരസ്യ ഓഫര്‍ തള്ളിക്കളഞ്ഞത്. ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള അവസരമാണ് ശില്പ വേണ്ടെന്ന് വെച്ചത്. ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പന്‍ ഓഫറാണ് താരം നിരസിച്ചത്. പക്ഷേ ഈ ഓഫര്‍ തള്ളിക്കളഞ്ഞതിന് കാരണമായി ശില്പ പറഞ്ഞ കാര്യമാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.
ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്ക്കാന് എനിക്കാവില്ല. മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല.
ജീവിതചര്യ ചെറുതായി ഒന്ന് പരിഷ്കരികരിച്ചാല് ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും-യോഗയുടെ ശക്തരായ പ്രയോക്താക്കളില്‍ ഒരാള്‍ കൂടിയായ ശില്പ റഞ്ഞു.സ്വന്തമായി ഒരു ഫിറ്റ്നസ് ആപ്പും ആരോഗ്യപാചകത്തിനായി ഇന്‍സ്റ്റഗ്രാമില്‍ മുടങ്ങാതെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന താരമാണ് ശില്പ.
പ്രതികരിക്കാൻ ഇവിടെ എഴുതുക